Wednesday, August 24, 2011

ഗോ ടോപ്‌ലെസ്സ് ഗേള്‍സ് !!! അണ്ണാ...ഇതാണ് സമരം... !!

ഇന്ത്യയിലെ മാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പൊ അണ്ണാ ഹസാരെയ്ക്ക് പിറകെയാണല്ലോ. തോറ്റു തൊപ്പിയിട്ട ക്രിക്കറ്റ്‌ ടീമും പേരില്‍ നിന്ന് ഒരക്ഷരം മുറിച്ചു കളഞ്ഞു വെസ്റ്റ് ബംഗാ എന്ന് പേര് മാറ്റിയ വെസ്റ്റ് ബംഗാളും ഒക്കെ ഒന്നോ രണ്ടോ കോളം വാര്‍ത്തകള്‍ ആയി ഒതുങ്ങിപോയി. ഇത് പോലെ തന്നെ മങ്ങിപോയ രണ്ടു സംഭവങ്ങള്‍ ആണ് ഇന്നത്തെ വിഷയം. ഒരുകണക്കിന് ലോകത്തുള്ള സ്ത്രീകളുടെ വിപ്ലവകരമായ ഒരു പ്രകടനം. അതിനു മുമ്പ് ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തോട്ടെ. തലക്കെട്ടിലെ അണ്ണാ എന്നാ വിളി അണ്ണാ ഹസാരെയേ ഉദ്ദേശിച്ചല്ല കേട്ടോ. അല്ല. ഇനി അങ്ങേരെ കളിയാക്കി എന്ന് പറഞ്ഞു തെറി കേള്‍ക്കാന്‍ വയ്യ. അതാ. 





     SlutWalk Protest March ആണ് ആദ്യത്തേത്. NY ലെ ഒരു പാവം കോണ്‍സ്റ്റബിള്‍ ആയ മൈക്കേല്‍ സാന്‍ഗുനേറ്റി, യോര്‍ക്ക്‌ യൂണിവേര്‍ഴ്സിറ്റിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇതിനു തുടക്കം കുറിച്ചത്. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളെ പറ്റി പറയവേ അങ്ങേര്‍ ഫ്രീ ആയി ഒരു ഉപദേശം എല്ലാവര്‍ക്കും കൊടുത്തു. " women should avoid dressing like sluts in order not to be victimized ". ഇതായിരുന്നു അത്. അതായതു സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണ് അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന്. പൊതുവേ സ്വാതന്ത്ര്യ വാദികളായ മദാമ്മമാരെ ഇത് പ്രകോപിപ്പിച്ചു. ഇതാണ് കാരണമെങ്കില്‍ കാണിച്ചു തരാം എന്ന് അവര്‍ മുന്നറിയിപ്പ് കൊടുത്തു. പിന്നീട് കണ്ടത് ലോക വ്യാപകമായ SlutWalk Protest മാര്‍ച്ചുകളാണ് . ടോറന്റോയില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പെണ്ണുങ്ങള്‍ അതീവ ദയനീയമായി വേഷം ധരിച്ചു പങ്കെടുത്തു. Slut എന്ന് വച്ചാല്‍ എന്താണെന്ന് കാട്ടി തരാം എന്ന നിലക്കുള്ള പ്രകടനമായിരുന്നു അത്. നമ്മുടെ പെണ്ണുങ്ങളും വിട്ടു നിന്നില്ല. ഇത് ഡല്‍ഹിയിലും നടന്നു. പക്ഷെ ഡല്‍ഹിയില്‍ കണ്ടതല്ല യഥാര്‍ത്ഥ മാര്‍ച്ച്‌. അത് വരാനിരിക്കുന്നതേ  ഉള്ളൂ. വരുന്ന ദിവസങ്ങളില്‍ മുംബയില്‍ നടക്കാന്‍ പോകുന്ന മാര്‍ച്ച്‌ ഇപ്പൊ തന്നെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മാര്‍ച്ചുകളില്‍ ഒന്നാക്കാന്‍ ആണ് ഇതിന്റെ സംഘാടകര്‍ ശ്രമിക്കുന്നത്. പണ്ട് പ്രോതിമ ബേദി ജൂഹുവിലൂടെ തുണിയില്ലാതെ ഓടിയതിനു ശേഷം ഏകദേശം ആ ലെവലിലേയ്ക്ക് പോകുന്ന അടുത്ത സമരമാണ് ഇത്.  ഒക്ടോബര്‍ രണ്ടാണ് അവര്‍ ഇതിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ഗാന്ധി ജയന്തിക്ക് നടത്താവുന്ന ഏറ്റവും നല്ല കാര്യമാണല്ലോ അല്ലേ ? "മാല്‍ ചാല്‍" എന്നാണു അവര്‍ ഇതിനിട്ടിരിക്കുന്ന പേര്. മാദക റാണിമാരെ സാധാരണ മാല്‍ എന്നാണല്ലോ വിളിക്കുന്നത്‌. മലയാളത്തില്‍ ചരക്ക് എന്ന് വിളിക്കുന്നത്‌ പോലെ. എന്തായാലും ദുശാസ്സനന്‍ ആ ദിനത്തിന് വേണ്ടി കണ്ണില്‍ ഇദയം നല്ലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു. ആകെയുള്ള ഒരു സ്വര്‍ണമാല പണയം വച്ച് അന്ന് ബാമ്പേയ്ക്ക് പോയാലോ  എന്നും ആലോചനയുണ്ട്.


     ഇതിനെ വെല്ലുന്ന ഒരു ഐറ്റം ഇരുപത്തൊന്നിനു അമേരിക്കയില്‍ നടന്നു. ഗോ ടോപ്ലെസ്സ് എന്ന ഒരു സംഘടനയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. റെല്‍ എന്ന 'ആത്മീയ' നേതാവ് സ്ഥാപിച്ച ഒരു കള്‍ട്ട് ആണ് ഇതിനു തുടക്കമിട്ടത്. അന്യഗ്രഹ ജീവികള്‍ ആണ് ലോകത്ത് ജീവന്‍ സൃഷ്ടിച്ചത് എന്ന് വിശ്വസിക്കുന്ന ഒരു വട്ടു സംഘടനയാണ് ഇത്. ആണുങ്ങള്‍ക്ക് നെഞ്ചു തുറന്നു കാണിക്കാനുള്ളതു പോലെ തന്നെ അവകാശം സ്ത്രീകള്‍ക്കും ഉണ്ടെന്നാണ് അവരുടെ വാദം. മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിക്കുന്നത് ഒരു ഒഫന്‍സ് ആയിട്ടാണ് പരിഗണിക്കുന്നത്. അതായതു ശിക്ഷാര്‍ഹമായ ഒരു കുറ്റം. അതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഓഗസ്റ്റ്‌ ഇരുപത്തൊന്നിനു നൂറു കണക്കിന് സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രകടനം നടത്തി. 
ഗോ ടോപ്‌ ലെസ്സ് ഡേ ആയി അവര്‍ ആ ദിവസത്തെ അവതരിപ്പിച്ചു. പെണ്ണുങ്ങള്‍ ടോപ്‌ ലെസ്സ് ആയും ആണുങ്ങള്‍ ബ്രാ ധരിച്ചും പ്രകടനത്തില്‍ പങ്കെടുക്കാം എന്നതായിരുന്നു അവരുടെ ആഹ്വാനം. അവിടുള്ള ആണുങ്ങള്‍ക്ക് വേറെ പണിയോന്നുമില്ലാത്തത് കൊണ്ട് ലവന്മാര്‍ കുറേപേര്‍ ബ്രായും ഇട്ടു സമരത്തിന്‌ പോയി. അമേരിക്ക ചുമ്മാതല്ല ഗുണം പിടിക്കാത്തത്. അവിടെ മാന്ദ്യം കയറി ആകെ പൊട്ടി തകര്‍ന്നു നില്‍ക്കുമ്പോഴാണ് ഇത്തരം പരിപാടി. റോമ നഗരം കത്തിയപ്പോ നീറോ ചക്രവര്‍ത്തി ബീഡി കത്തിച്ച പോലെ ആയിപ്പോയി. എന്തായാലും ഇന്ത്യയിലെ പെണ്ണുങ്ങള്‍ കരിങ്കാലികള്‍ ആയതു കൊണ്ട് ഈ സമരം ഇന്ത്യയില്‍ നടത്തിയില്ല. അതില്‍ ദുശുവിനുള്ള കടുത്ത പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. 

    പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന പോയിന്റ്‌ അതൊന്നുമല്ല. ഈയിടെയായി ധാരാളം കേള്‍ക്കുന്നു സ്ത്രീകള്‍ക്ക് തോന്നിയത് പോലെ ഡ്രസ്സ്‌ ചെയ്യാനുള്ള അവകാശം വേണമെന്ന്. എത്രത്തോളം പ്രകോപനപരമായി ഡ്രസ്സ്‌ ചെയ്താലും തങ്ങളെ ഒന്ന് നോക്കണോ കമന്റ്‌ അടിക്കാനോ പോലും പാടില്ല എന്നാണു വിവിധ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വാദം. പക്ഷെ ഇത് എത്രത്തോളം യുക്തിസഹമാണ് ? മുന്നില്‍ ഒരു മാദക റാണിയെ കണ്ടാല്‍ നിങ്ങള്‍ നോക്കില്ലേ ? അതോ ആത്മ നിയന്ത്രണം പാലിച്ചു ഹരേ രാമ ഹരേ കൃഷ്ണ ചൊല്ലി പോകുമോ ? ആണിന്റെയും പെണ്ണിന്റെയും ചില അവയവങ്ങള്‍  എങ്കിലും സൃഷ്ടിച്ചിരിക്കുന്നത് അവയുടെ ബയോളജിക്കല്‍ ആയ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എതിര്‍ ലിംഗത്തില്‍ പെട്ട ഇണയെ ആകര്‍ഷിക്കാനും ലൈംഗിക പ്രത്യുല്പാദന പ്രക്രിയയില്‍ ഉപയോഗപ്പെടുത്താനും വേണ്ടി കൂടിയാണ് 
കൂടുതല്‍ ഐറ്റംസ് ആഡ് ചെയ്യണ്ട എന്ന് കരുതി നമ്മെ സൃഷ്ടിച്ചവന്‍ ഓരോ അവയവങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ഉപയോഗങ്ങള്‍ കൊടുത്തിരിക്കുന്നു എന്ന് മാത്രം. ഇതില്‍ കൂടുതല്‍ പച്ചയായി എഴുതാന്‍ ബുദ്ധിമുട്ടാണ് ചേട്ടാ. കാര്യം മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും എല്ലാം മറച്ചു വച്ച് ജീവിക്കാന്‍ നിയമങ്ങളുള്ള സമൂഹത്തില്‍ തുറന്നു കാണിക്കുന്നതെല്ലാം ഒരു ആകര്‍ഷണം സൃഷ്ടിക്കും, അത് വേണമെങ്കില്‍  വേറെ പലതിലേയ്ക്കും നയിക്കാം എന്ന് സാമാന്യ ബുദ്ധി വച്ച് ചിന്തിച്ചാല്‍ മനസ്സിലാവും. അല്ലെങ്കില്‍ തന്നെ ഇവരെയൊക്കെ ആര് തടയുന്നു. പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് എങ്ങനെ വേണേലും നടക്കാം. അതിനുള്ള ധൈര്യമില്ലായ്മ ആണ് സത്യം പറഞ്ഞാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കാരണം എന്ന് തോന്നുന്നു. 

   ഒരു പ്രധാനപ്പെട്ട കാര്യം കൂടി. എന്തിനെ വേണം നല്ല വസ്ത്ര ധാരണം എന്ന് വിളിക്കേണ്ടത് ? . പെണ്‍കുട്ടികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് ( ആണുങ്ങളും അതേ ) കംഫര്‍ട്ടബിള്‍ ആയ 
രീതിയിലുള്ള വസ്ത്രങ്ങള്‍ ആണ്. എന്നാല്‍ അത് കാണുന്നവനും എത്രത്തോളം  കംഫര്‍ട്ടബിള്‍ ആണ് ഒരിട ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ ഒരു പ്രശ്നവുമില്ല. ഒരു തടിച്ച സ്ത്രീ ഒരു മിനി സ്കര്‍ട്ട് ഇട്ടു വന്നാലുണ്ടാവുന്നത്തിന്റെ ആയിരത്തി ഒന്ന് പോലും വൃത്തികേടുണ്ടാവില്ല ഒരു ചെറിയ പെണ്‍കുട്ടി അതിട്ടു വന്നാല്‍. ഷക്കീലയും അസിനും ഒരേ വേഷം ഇട്ടാല്‍ എങ്ങനെയുണ്ടാവും ? അത് പോലെ തന്നെയാണ് ഓരോ വേഷവും. സാരി അതീവ സെക്സി അയ ഒരു വേഷമായി പലരും പറയുന്നു. പക്ഷെ ഉടുക്കേണ്ടത് പോലെ ഉടുത്താല്‍ ഇത്രയും അഭിജത്യമുള്ള ഒരു വേഷം വേറെയില്ല എന്നാണു എന്റെ അഭിപ്രായം.

     പിന്നെ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയട്ടെ. സ്ത്രീകള്‍ ഇപ്പോഴും അണിഞ്ഞൊരുങ്ങി ഇരിക്കുന്നതാണ് ഭംഗി. ശരീര ശാസ്ത്രപരമായി നോക്കിയാലും പുരുഷ ശരീരത്തേക്കാള്‍ 
മനോഹരമായിട്ടാണ് ഭഗവന്‍ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്. പെണ്ണ് പെണ്ണിനെ പോലെ തന്നെ ഇരിക്കുന്നതല്ലേ നല്ലത് . എന്തിനാ വെറുതെ ആണുങ്ങളെ പോലെ നടക്കാന്‍ നോക്കുന്നത് ? ജീന്‍സോ മിനിയോ മൈക്രോ മിനിയോ ഇടുന്നത് കൊണ്ട് മാത്രം അത്  അശ്ലീലം ആവുന്നില്ല. നിങ്ങള്‍ക്ക് യോജിക്കുമോ എന്ന് മാത്രം നോക്കിയാല്‍ മതി. നിങ്ങളുടെ സൌന്ദര്യം എന്ന് പറയുന്നത് ആ സ്ത്രീ സഹജമായ ചെറിയ നാണവും, ഒരുക്കവുമൊക്കെയാണ്. അല്ലാതെ ഒരു പാന്റ്സിട്ടത് കൊണ്ട് നിങ്ങള്‍ ആണാവുകയോ ബ്ലൌസ് ഇട്ടതുകൊണ്ട് ആണ് പെണ്ണാവുകയോ ചെയ്യില്ല. നഗരത്തിലെ മോഡേണ്‍ അയ പെണ്‍കുട്ടികളെക്കാള്‍ എത്രയോ ധൈര്യം ഉള്ളവരാണ് കുഗ്രാമങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളോട് അങ്കം വെട്ടി വളരുന്ന സ്ത്രീകള്‍ എന്നറിയാമോ ? അപ്പോള്‍  ധൈര്യം എന്ന് പറയുന്നത് ഉള്ളില്‍ നിന്ന് വരേണ്ടതാണ്. ഒരു വേഷം കേട്ടാല്‍ കൊണ്ടും അത് കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റില്ല. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കൂ. ആത്മ വിശ്വാസത്തോടെ വസ്ത്രം ധരിച്ചു സുന്ദരി ആയി നടക്കൂ. സംസ്കാരമുള്ള ഒരു ആണും നിങ്ങളെ തുറിച്ചു നോക്കില്ല. 

14 comments:

  1. ഞാനും ഇതിനെ കുറിച്ച് ഒരു പോസ്റ്റ്‌ ഇടാന്‍ ഇരിക്കുകയായിരുന്നു.കള്ളന്‍ മുന്‍പേ ഗോള്‍ അടിച്ചു അല്ലെ

    ReplyDelete
  2. നല്ല പോസ്റ്റ്‌, ദുശ്ശൂ.
    പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു.
    കാരണം...
    ഞാനൊരു ഫെമിനിസ്റ്റല്ല.

    ReplyDelete
  3. ഗോ ടോപ്‌ ലെസ്സ് ഡേ അല്ല, ഒരു യുഗം തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു.പക്ഷേ അന്നൊന്നും വഴിയിലൂടെ പോകുന്ന പെണ്ണുങ്ങളെ ഒക്കെ കയറി പിടിക്കാന്‍ മാത്രം ഇവിടുത്തെ പുരുഷന്മാര്‍ അധപതിച്ചിട്ടില്ലയിരുന്നു. അതോ അന്ന് ദൈവം അവയവങ്ങള്‍ക്ക് multiple function സപ്ലൈ ചെയ്തു തുടങ്ങിയിട്ടുണ്ടയിരുന്നില്ലേ .ഇപ്പോള്‍ സംസ്കാരം കൂടി പോയതിന്‍റെ ദോഷം അല്ലാതെന്തു പറയാന്‍ ....

    ReplyDelete
  4. Familiarity breeds contempt എന്ന് കേട്ടിട്ടുണ്ടോ ? :)
    മാത്രമല്ല അന്നും അതിനധികാരമുള്ള ആള്‍ക്കാര്‍ കയറിപ്പിടിച്ചിട്ടുണ്ട്. ഇപ്പൊ സിസ്റ്റം മാറി. ആര്‍ക്കും പിടിക്കാം ഇപ്പൊ.

    ReplyDelete
  5. വേറെ ജീവികളും തുണിയില്ലാതെ നടക്കുന്നണ്ടല്ലോ അവയൊക്കെ കേറിപ്പിടിച്ച് ഉപദ്രവിക്കുന്നുണ്ടാവോ? ഗൊ ടോപ്ലെസ്! ഒന്ന് കാണാനെങ്കിലും പറ്റും :)

    ReplyDelete
  6. ഇതിനെ കുറിച്ചൊരു പ്രോഗ്രമം ടി. വി യില്‍ കണ്ടിരുന്നു .പുറതുള്ളവന് ഒരു പണിയും ഇല്ലെങ്കിലും സര്ക്കാര് സോഷ്യല്‍ സെക്യൂരിറ്റി കൊടുക്കും അപ്പൊ സമയം കളയാന്‍ എന്ത് തോന്നിവാസവും കാണിക്കാം അത് കണ്ടു ഇവിടെ ഉള്ളവന്മാര് ഇറങ്ങിയാ..ഗതി അധോഗതി

    ReplyDelete
  7. ശരീര ശാസ്ത്രപരമായി നോക്കിയാലും പുരുഷ ശരീരത്തേക്കാള്‍ മനോഹരമായിട്ടാണ് ഭഗവന്‍ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത് എന്നാ ദുസ്സുവിന്റെ അഭിപ്രായം തെറ്റാണു. പ്രപഞ്ചത്തില്‍ ഏതു ജീവിയുടെ കാര്യം വേണമെങ്കിലും എടുക്കാം.
    ആണ്‍ മയിലിനാണോ പെണ്‍ മയിലിനാണോ സൌന്ദര്യം കൂടുതല്‍ ഉള്ളത്?
    കൊമ്ബനാനക്കണോ അതോ പിടി ആനക്കാണോ സൌന്ദര്യം കൂടുതല്‍ ഉള്ളത്?
    ആണ്‍ സിംഹത്തിനാണോ അതോ പെണ്‍ സിംഹത്തിനാണോ സൌന്ദര്യം കൂടുതല്‍ ഉള്ളത്?
    ഇത് പോലെ ഏത് ജീവിയുടെ കാര്യം എടുത്താലും ആണ്‍ വര്‍ഗത്തിന് ആണ് സൌന്ദര്യം കൂടുതല്‍.
    മനുഷ്യനും അതുപോലെ തന്നെ.വിവസ്ത്രരായ ആണിന്റെയും പെണ്ണിന്റെയും ശരീരം താരതമ്യം ചെയ്തു നോക്കിയാല്‍ ഇത് മനസ്സിലാകും.

    ReplyDelete
  8. ഡേയ്.. ആനയുടെയും മയിലിന്‍റെയും കാര്യമൊക്കെ ഇവിടെ ആര് ചോദിച്ചു ? നഗ്നരായ ആണിനേയും പെണ്ണിനേയും താരതമ്യപെടുത്തിയാല്‍ ആണിനാണ് സൌന്ദര്യം കൂടുതല്‍ എന്ന് നീ മാത്രമേ പറയൂ.
    വേറെ ആരോടെങ്കിലും ചോദിച്ചു നോക്കു ഡിയര്‍ :)

    ReplyDelete
  9. ഭംഗി, സൌന്ദര്യം ഇതൊക്കെ ആസ്വദിക്കാനുല്ലതാണ്.

    വൃത്തിയായി അവതരിപ്പിച്ചാല്‍ കാണാന്‍ കൂടുതല്‍ ചന്തം തോന്നും.

    വൃത്തിയില്ലാതെയാനെങ്കിലോ ആരും ആസ്വദിക്കില്ല

    ഇത്രമാത്രം വസ്ത്രം ഇടുന്നവര്‍ ആലോചിക്കുക

    ReplyDelete
  10. വാദത്തിനൊന്നുമില്ല.....

    സൌന്ദര്യം പെണ്ണിനു തന്നെ!

    ജയ് ഹോ!

    ReplyDelete
  11. ശെടാ ഇതൊക്കെ ഇടുമ്പോള്‍ വിവരം ഒന്നറിയിക്കണ്ടെ കുട്ടാ

    ങാ പോയതു പോയി

    പിന്നെ
    "ശരീര ശാസ്ത്രപരമായി നോക്കിയാലും പുരുഷ ശരീരത്തേക്കാള്‍ മനോഹരമായിട്ടാണ് ഭഗവന്‍ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്."

    ഇതിനോടു യോജിപ്പില്ല കേട്ടൊ
    ശരീരം നഗ്നമായി പ്രദര്‍ശിപ്പിച്ചാല്‍ പുരുഷശരീരം തന്നെ ആണ്‌ സുന്ദരം

    അതു മനുഷ്യശരീരമായാലും മൃഗശരീരമായാലും പക്ഷിശരീരമായാലും ആന മയില്‍ ഒട്ടകം
    ഹ ഹ ഹ :)

    ReplyDelete
  12. ഒഹ്...സംഗതി തകര്‍ത്തു കേട്ടാ.....

    ReplyDelete